ഒരു വ്യക്തിയുടെ സമ്പാദ്യങ്ങളെ ശരിഅ (Sharia) തത്വങ്ങളെ അടിസ്ഥാനമാക്കി വിനിയോഗിക്കുവാനുള്ള വഴികാട്ടിയാവുക എന്നുള്ളതാണ് ഞങ്ങളുടെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നേയും നിങ്ങളേയും പോലുള്ള സാധാരണക്കാർക്കും ശരിഅ തത്വങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപിക്കാൻ സാധ്യമാണ്. വരും ദിവസങ്ങളിൽ ശരിഅ തത്വങ്ങളെ കൂടുതൽ അടുത്തറിയാൻ കഴിയുന്ന തരം ലേഖനങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുവാൻ ഞങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നതാണ്. ശരിഅ തത്വങ്ങൾ അടിസ്ഥാനമാക്കി എങ്ങിനെ സമ്പാദിക്കാം/നിക്ഷേപിക്കാം, സമ്പാദ്യത്തെ ശുദ്ധികരിക്കാം അതുപോലെ സുസ്ഥിരതയോടുകൂടിയ സമ്പാദ്യ ശീലങ്ങളിൽ എങ്ങിനെ ഏർപ്പെടാം എന്നുള്ള വിഷയങ്ങളെ വരും ദിവസങ്ങളിൽ നമുക്ക് അടുത്തറിയാം.
ഈ വേദിയിലേക്ക് നിങ്ങളെ പോലെ നിങ്ങളുടെ അഭിപ്രായങ്ങളെയും, നിങ്ങളുടെ വീക്ഷണങ്ങളെയും അതുപോലെ നിങ്ങളുടെ സംശയങ്ങളെയും ഞങ്ങൾ ഹാർദ്ദവമായി സ്വീകരിക്കുന്നു. ഈ സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും താത്വികമായ (ethical ) സമ്പാദ്യത്തിനും , ആത്മാഭിമാനത്തോടും സുസ്ഥിരതയോടുകൂടിയ ജീവിതത്തിനും നമ്മൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒരു താത്വികമായ (ethical ) ചിന്താദാരയെ വളർത്തിയെടുക്കുവാനും അതിനെ നമ്മുടെ ദൈനദിന ജീവിതത്തിൽ പ്രയോഗികമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യം.