ഒരു ഓഹരി വിപണി എന്നത് പബ്ലിക് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്ന സ്ഥലമാണ്.
സ്റ്റോക്ക് എക്സ്ചേഞ്ച്, കമ്പനി സ്റ്റോക്കുകളും മറ്റ് സെക്യൂരിറ്റികളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും വ്യക്തികള്‍ക്കും അതുപോലെതന്നെ സ്ഥാപനങ്ങള്‍ക്കും സൗകര്യമൊരുക്കുന്നു. ഒരു കമ്പനി ഓഹരി അത് ഒരു സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നതാണ്.
ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ.), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ.) എന്നിവയാണ്. എന്‍.എസ്.ഇ. 1992ല്‍ സ്ഥാപിതമായതും ബി.എസ്.ഇ. 1875ല്‍ സ്ഥാപിതമായതുമാണ്. ബി.എസ്.ഇ. ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
എന്‍.എസ്.ഇ.യുടെ വിപണി ക്യാപിറ്റലൈസേഷന് 1.6 ട്രില്യണ്‍ യു.എസ്. ഡോളറിനു മേലും ബി.എസ്.ഇ.യുടേത് 1.7 ട്രില്യണ്‍ യു.എസ്. ഡോളറിനു മേലുമാണ്. എന്‍.എസ്.ഇ.യില്‍ 1700ലധികം കമ്പനികളും ബി.എസ്.ഇ.യില്‍ 5,500ലധികം കമ്പനികളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ കാര്യത്തില്‍ എന്‍.എസ്.ഇ.യ്ക്ക് പത്താം റാങ്കും ബി.എസ്.ഇ.യ്ക്ക് പന്ത്രണ്ടാം റാങ്കുമാണുള്ളത്. ബി.എസ്.ഇ. 200 മൈക്രോസെക്കന്ഡുകളോടെ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
1992ലെ എസ്.ഇ.ബി.ഐ. ആക്ടിനു കീഴില്‍ 1992 ഏപ്രില്‍ 12നു സ്ഥാപിതമായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കുള്ള റെഗുലേറ്ററി അതോറിറ്റി (ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ആര്.ബി.ഐ. റെഗുലേറ്ററി അതോറിറ്റി ആയിരിക്കുന്നതിനു സമാനമായി). 2000 ജനുവരിയില്‍ സെബി ഓണ്‍ലൈന്‍ വ്യാപാരം അംഗീകരിക്കുകയുണ്ടായി. ഇന്ന് നമുക്ക് കമ്പനി ഓഹരികള്‍ നിങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്നുകൊണ്ട് അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കമ്പനി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഒരു ഓഹരി എന്നത് ഒരു കമ്പനിയുടെ ഉടമസ്ഥതയിലെ ഒരു യൂണിറ്റാണ്. ഒരു ഓഹരി വാങ്ങുന്നത് ഒന്നുകില്‍ മൂലധന വൃദ്ധിയിലൂടെ (ഓഹരിയുടെ വിലയിലെ വര്‍ദ്ധനവ്) അല്ലെങ്കില്‍ കമ്പനി പ്രഖ്യാപിക്കുന്ന ഡിവിഡന്റുകളിലൂടെ ലാഭം നേടാം എന്ന പ്രതീക്ഷയിലാണ്.
ഒരു ഓഹരി എന്താണെന്നും ഓഹരി വിപണി എന്താണെന്നും ഒരു ഉദാഹരണത്തിലൂടെ ലളിതമായ വാക്കുകളില്‍ ഞാന്‍ വിശദീകരിക്കാം;
ശ്രീ ഖാദര്‍ ഒരു ചെറിയ പട്ടണത്തില്‍ ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് എന്ന പേരില്‍ ഒരു ഗാര്‍മന്റ് ഷോപ്പ് തുറന്നു. ശ്രീ. ഖാദര്‍ ഷോപ്പ് സജ്ജമാക്കാന്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നു.
ശ്രീ. ഖാദര്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അഥവാ ഓഹരി വിപണി എന്നു വിളിക്കുന്ന ഒരു സ്ഥലത്തേക്ക് പോകുകയും ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് ലിസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഗുഡ് ലുക്ക് ടെക്സ്റ്റയില്സ്ന്റെ അപേക്ഷ പഠിക്കുകയും കമ്പനിയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. അതിനാല്‍ ഇനി നമ്മുടെ ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് അതിന്റെ ഓഹരി ആദ്യമായി പൊതുജനങ്ങള്‍ക്ക് വില്ക്കാന് പോകുകയാണ്, ഇതിനെ ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ (ഐ.പി.ഒ.) എന്നാണ് വിളിക്കുന്നത്. ഐ.പി.ഒ. എപ്പോഴും സംഭവിക്കുന്നത് പ്രൈമറി മാര്‍ക്കറ്റ് എന്നു വിളിക്കുന്ന ഒരു വിപണിയിലാണ്.
ഇപ്പോള്‍ ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് 1000 രൂപയുടെ 50,000 ഓഹരികള്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറായി പൊതുജനങ്ങള്‍ക്ക് വില്ക്കാന് പോകുകയാണ്. ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് ഓഹരി വാങ്ങാന്‍ പറ്റിയ നല്ല ഒരു കമ്പനിയാണെന്ന് ജനങ്ങള്‍ കരുതുന്നതിനാല്‍ എല്ലാ ഓഹരികളും വിറ്റുപോയി. പ്രൈമറി മാര്‍ക്കറ്റിന്റെ പങ്ക് ഇവിടെ അവസാനിക്കുകയാണ്.
ഇനിമുതല്‍ നമ്മുടെ ഗുഡ് ലുക്ക് ടെക്സ്റ്റയില്സ്ന്റെ 50,000 ഓഹരികള്‍, സെക്കന്‍ഡറി മാര്‍ക്കറ്റ് എന്നു വിളിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചില്‍, ദിവസേന ഓപ്പണ്‍ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യപ്പെടുന്നതാണ്. ഇപ്പോള്‍ ആളുകള്‍ക്ക് ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാനാവുന്നതും. വില പ്രാരംഭ വിലയായ 1,000/- രൂപയില്‍ നിന്ന് മുകളിലേക്കോ താഴേക്കോ പോകാവുന്നതുമാണ്.
ഗുഡ് ലുക്ക് ടെക്സ്റ്റയില്സ്ന്റെ വില മുകളിലേക്ക് അല്ലെങ്കില്‍ താഴേക്ക് പോകുന്നത് എങ്ങനെയാണ്? ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഷര്‍ട്ട് ഉല്പാദിപ്പിക്കാനാവുന്ന ഒരു ഷര്‍ട്ട് നിറ്റിംഗ് യൂണിറ്റ് വാങ്ങുന്നതായി അനുമാനിക്കുക. ഇപ്പോള്‍ വിപണിയില്‍ ആ വാര്‍ത്ത പരക്കുകയും, വരും വര്‍ഷങ്ങളില്‍ ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് കൂടുതല്‍ ലാഭമുണ്ടാക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയും ഒരു ഓഹരിക്ക് 1500/- രൂപ വീതം നല്കി വാങ്ങാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഇപ്പോള്‍ ഗുഡ് ലുക്ക് ടെക്സ്റ്റയില്‍സ് ഓഹരികളുടെ വില ഉയരുന്നു. അതുപോലെ, നഷ്ടമുണ്ടാക്കുന്ന ഒരു സംഭവത്തിന് അല്ലെങ്കില്‍ വാര്‍ത്തയ്ക്ക് കമ്പനിയുടെ ഓഹരി വില താഴേക്ക് കൊണ്ടുവരാനാകും.
ഇത് ഒരു ഓഹരി വിപണി പ്രവര്‍ത്തിക്കുന്ന സംവിധാനം എങ്ങനെയാണ് എന്നത് ലളിതമായ രീതിയില്‍ മനസ്സിലാക്കുന്നതിനായി മാത്രമാണ്. വാസ്തവത്തില്‍ ഓഹരി വിപണി പ്രവര്‍ത്തിക്കുന്നതില്‍ വളരെയധികം സങ്കീര്‍ണ്ണതകളും, നിയമ ചട്ടക്കൂടും, സംവിധാനങ്ങളും അടങ്ങിയിട്ടുണ്ട്.