പശ്ചാത്തലം

പണത്തെ സംബന്ധിച്ചുള്ള ഈ പരമ്പരയുട ഭാഗം ഒന്നില്‍ പണത്തിന്‍റെ സാമ്പത്തിക വശത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്തിരുന്നു. ഇനി പണത്തെ നോക്കിക്കാണുന്നതിന്‍റെ വളരെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലേക്ക് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുകയാണ്.

ഒരു സജ്ദയില്‍ അല്ലെങ്കില്‍ സുജൂദില്‍ നാം അള്ളാഹുവിനു മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്യുമ്പോള്‍, നാം നമ്മെത്തന്നെ അള്ളാഹുവിനു സമര്‍പ്പിക്കുമ്പോള്‍, നമ്മുടെ ഹൃദയം നമ്മുടെ തലയ്ക്കു മുകളില്‍ ആയിരിക്കുമ്പോള്‍, പണത്തെ കുറിച്ചുള്ള നമ്മുടെ ധാരണ അപ്പാടെ മാറാറുണ്ടോ എന്നു അറിയാന്‍ ആകാംഷയുണ്ട്.

ആ ചിന്തകളില്‍ പണത്തിന് അതിന്‍റെ ഭൗതീക രൂപം നഷ്ടപ്പെട്ടേക്കാം, താഴെവീഴുന്ന നാണയങ്ങള്‍ക്ക് അതിന്‍റെ കിലുകിലാ ശബ്ദം നഷ്ടമായേക്കാം. എന്നാല്‍ നിങ്ങള്‍ ആ കറണ്‍സി നല്കിയ ആ ഭിക്ഷക്കാരന്‍റെ മുഖത്തെ സന്തോഷം, നിങ്ങളുടെ കൈകള്‍ കൊണ്ട് നിങ്ങള്‍ ഇപ്പോള്‍ വിശപ്പ് മാറ്റിയ ആ അനാഥ ശിശുവിന്‍റെ സംതൃപ്തമായ പുഞ്ചിരി, ക്യാന്‍സര്‍ ചികിത്സയ്ക്കായി നിങ്ങള്‍ പണം മുടക്കിയ കുഞ്ഞിന്‍റെ അമ്മയുടെ മുഖത്തു നിന്ന് ഇറ്റുവീണ ആ കണ്ണുനീര്‍ തുള്ളി, വൃദ്ധ സദനത്തില്‍ വച്ച് നിങ്ങളെ അനുഗ്രഹിച്ച ക്ഷിണിതയായ ആ വൃദ്ധയുടെ വിറയ്ക്കുന്ന സ്വരവും അവരുടെ ആശ്ലേഷത്തിന്‍റെ ഊഷ്മളതയും അല്ലെങ്കില്‍ നിങ്ങള്‍ വിവാഹം നടത്തിക്കൊടുത്ത ആ അനാഥ യുവതിയുടെ കൂപ്പിയ കരങ്ങളും നമ്രശിരസ്സും മാത്രമേ നിങ്ങള്‍ കാണുകയുള്ളൂ. അതെ, എനിക്ക് അറിയാന്‍ ആകാംഷയുണ്ട്ٹ

കൂടുതല്‍ പണത്തോടൊപ്പം, വലിയ ഉത്തരവാദിത്തങ്ങള്‍ സംജാതമാകുന്നു

പണം സമ്പാദിക്കുമ്പോള്‍ സന്തോഷം അനുഭവിക്കുക, നിക്ഷേപം നടത്തുമ്പോള്‍ ആത് ധാര്‍മ്മികമായ ചെയ്യുക, അര്‍ഹയുള്ളവര്‍ക്ക് സദാഖ നല്കുക, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി വിവേകത്തോടെയും മിതമായും ചെലവഴിക്കുക

പണം ചെലവഴിക്കുന്ന കാര്യം വരുമ്പോള്‍ അത് മിതമായ വിധത്തില്‍ ചെയ്യുക, അതിനായി ആഡംബരത്തിന്‍റെയോ പിശുക്കിന്‍റെയോ അല്ലാത്തതായ ഒരു മാര്‍ഗ്ഗം അവലംബിക്കുക.

ഇസ്ലാം ഒരിക്കലും പണത്തെ നിരുത്സാഹപ്പെടുത്തുന്നില്ല, മറിച്ച് അത് ഒരു വ്യക്തി തന്‍റെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയും തന്നില്‍ ആശ്രയിക്കുന്നവരെ പരിചരിക്കുകയും ചെയ്യേണ്ടത് നിയമബദ്ധമാണെന്ന് നിര്‍ദേശിക്കുക പോലും ചെയ്യുന്നു. ഇത് ചെയ്യാതിരിക്കുന്ന വ്യക്തി പാപം ചെയ്യുകയാണ്.

വാസ്തവത്തില്‍, അര്‍ത്ഥപൂര്‍ണ്ണമായ പ്രവൃത്തികള്‍ക്കായി നിങ്ങള്‍ എങ്ങനെ പണം ചെലവാക്കുന്ന എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് ജന്നാ നേടാനാവുന്നതാണ്. രോഗത്തിലായിരിക്കുന്നവരെ സന്ദര്‍ശിക്കുന്നതിനും, ആവശ്യത്തിലായിരിക്കുന്നവരെ സഹായിക്കുന്നതിനും, ഹജ്ജ് നടത്തുന്നതിനും, ഒരു കിണര്‍ കുഴിക്കുന്നതിനും, ഒരു മോസ്ക് നിര്‍മ്മിക്കുന്നതിനും, അങ്ങനെ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് പണം ചെലവഴിക്കാം

എന്നാല്‍ പണത്തിന്‍റെ കാര്യം വരുമ്പോള്‍ എപ്പോഴും കാണാന്‍ സാധിക്കുന്നത് ഇതാണ്; പണം സമ്പാദിക്കുന്നതിനായി കൗശലത്തിന്‍റെ പാത പിന്തുടരുക, പണം ചെലവഴിക്കുന്ന കാര്യത്തില്‍ മിക്കവാറും പിശുക്ക് കാട്ടുക, കൂടാതെ സാദ്ധ്യമാകുന്നിടത്തോളം പൂഴ്ത്തിവയ്ക്കുക. ഇസ്ലാം ഇവയ്ക്കെല്ലാം പൂര്‍ണ്ണമായും എതിരാണ്, അത് ഏപ്പോഴും പണം സമ്പാദിക്കുന്നതിന് ന്യായമായ മാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടാനും, മിതമായി ചെലവഴിക്കാനും, ഒരിക്കലും പണം പൂഴ്ത്തിവയ്ക്കാന്‍ ശ്രമിക്കാതിരിക്കാനും, സഹജീവികളെ ഉദ്ധരിക്കുന്നതിനായി ചെലവഴിക്കാനുമാണ് നിര്‍ദേശിക്കുന്നത്.

നിങ്ങള്‍ പിന്തുടരുന്നത് ശ്രീ മൈക്കിള്‍ എച് ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച ദ 100: എ റാങ്കിംഗ് ഓഫ് ദ മോസ്റ്റ് ഇന്‍ഫ്ളുവന്‍ഷ്യല്‍ പേഴ്സണ്‍സ് ഇന്‍ ഹിസ്റ്ററി എന്ന പുസ്തകത്തില്‍ ഒന്നാം റാങ്ക് നല്കിയിരിക്കുന്ന പ്രവാചകന്‍ മുഹമ്മദ് (സ) സ്ഥാപിച്ച ഇസ്ലാമാണ്. പ്രവാചകന്‍ മുഹമ്മദ് (സ) അറേബ്യയുടെ അപ്രഖ്യാപിത രാജാവായി മാറിയെങ്കിലും, മേഞ്ഞ ഒരു മണ്‍ വീട്ടിലാണ് താമസിച്ചത്. അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ആയിഷ പറയുന്നത് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ രണ്ടു നേരം ശരിയായി ഭക്ഷണം കഴിച്ച ഒരു ദിവസം പോലുമുണ്ടായിട്ടില്ല എന്നാണ് (മുസ്ലിം, സാഹിന്‍ മുസ്ലിം വാല്യം 2, പേജ് 198)

അപ്പോള്‍, എന്തുകൊണ്ടാണ് ജീവിതത്തെയും പണത്തെയും കുറിച്ച് ഇത്ര ഗൗരവമാകേണ്ടത്. പ്രവാചകന്‍ മുഹമ്മദ് (സ) സന്തോഷത്തോടെയും സംതൃപ്തമായ ഒരു മനസ്സോടെയും ജീവിച്ചു. അദ്ദേഹത്തിന്‍റെ കുട്ടികളെ വളരെയധികം ഇഷ്ടമായിരുന്നു, അദ്ദേഹം അവരോട് കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടു, രസകരമായ ഗോഷ്ടികള്‍ കാട്ടി അവരെ ചിരിപ്പിച്ചു, കുട്ടികളെ തന്‍റെ മടിയിലും നെഞ്ചത്തും ഇരുത്തി. അദ്ദേഹം വീട്ടുജോലികള്‍ ചെയ്യാന്‍ കൂടി, തന്‍റെ വസ്ത്രങ്ങള്‍ അലക്കി, നിലം തുടച്ചു, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുത്തു.

പണത്തേക്കാള്‍ കൂടുതലായും ലൗകീക ആനന്ദങ്ങള്‍ക്ക് ഉപരിയായും ഒരു മാതാവിന്‍റെ ദുവയ്ക്കായും, ഒരു മകന്‍റെ/മകളുടെ ചിരിയ്ക്കായും, ആരോഗ്യമുള്ള ഒരു ശരീരത്തിനായും, ചിന്തകളുടെ വ്യക്തതയ്ക്കായും, സ്വബോധമുള്ള ഒരു മനസ്സിനായും, അള്ളാഹുവിനു മുന്നിലുള്ള തങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങളെ ഓര്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കായും നിങ്ങളെത്തന്നെ സമ്പന്നനായി എണ്ണുക.

Share this article