ധാര്‍മ്മികവും സാമൂഹികവുമായി ഉത്തരവാദിത്തമുള്ള നിക്ഷേപിക്കല്‍ മിക്ക വികസിത രാജ്യങ്ങളിലെയും വളരെ വികസിതമായ ഒരു സങ്കല്പമാണ്. ഈ ആശയത്തെ പിന്‍പറ്റുന്ന ഫണ്ടുകള്‍ പുകയില, മദ്യം, ഖനനം പോലെ പാരിസ്ഥിതികമായി സംവേദനക്ഷമമായ മേഖലകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ മുതല്‍ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന കമ്പനികള്‍ വരെയുള്ളവയില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നു.
ധാര്‍മ്മിക നിക്ഷേപ ഉല്പന്നങ്ങള്ക്കുള്ള വിപണി വളരെ പ്രോത്സാഹജനകമായ വേഗതയില്‍ വികസിക്കുകയാണ്, അത് ശരിയായ മാര്ഗ്ഗനിര്ദേശത്തോടെ വരും വര്‍ഷങ്ങളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നതുമാണ്. ധാര്‍മ്മികമായ നിക്ഷേപത്തിനുള്ള ഉപാധികളിലൊന്ന് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുക എന്നുള്ളതാണ്. ഇവിടെ ഹലാല്‍ ബിസിനസ്സിന്റെ തത്വങ്ങള്‍ മുറുകെപ്പിടിക്കുകയും ധാര്‍മ്മികബോധമുള്ള നിക്ഷേപകരുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്ന കമ്പനികളുടെ വിശാലമായ ഒരു സഞ്ചയത്തിന്റെ ആവശ്യകത ഉരുത്തിരിയുകയാണ്. ഇസ്ലാമിക സമുദായത്തിനിടയിലെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവബോധവും, ഉയരുന്ന ചെലവാക്കാനാവുന്ന വരുമാനവും ധാര്‍മ്മിക ധനകാര്യ ഉല്പന്നങ്ങള്ക്കുള്ള വളരെ പുഷ്ടിയുള്ള ഒരു വിപണിയിലേക്ക് തീര്‍ച്ചയായും നയിക്കുന്നതാണ്. എന്നിരുന്നാലും സുതാര്യതയും ഏകീകൃത ഹലാല്‍ മാനദണ്ഡങ്ങളും കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ധാര്‍മ്മികമായ നിക്ഷേപിക്കല്‍ മുഖ്യമായും സമര്‍പ്പിതമായിരിക്കുന്നത് ശരിയാ തത്വങ്ങള്‍ അനുസരിച്ചുള്ള ധാര്‍മ്മിക നിക്ഷേപിക്കലിലാണ്. ഇന്ത്യയിലെ ശരിയാ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സമാന ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന മറ്റ് മത സമുദായങ്ങളില്‍ നിന്ന് വിപുലമായ ആരാധകവൃന്ദത്തെ ലഭിച്ചിട്ടുണ്ട്.

Saaiq | Sharia Investments
ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യയില്‍
ഇന്ത്യയില്‍ ശരിയാ അനുവര്ത്തിതമായ മൂന്ന് ഫണ്ടുകള്‍ മാത്രമാണ് നമുക്കുള്ളതാണ്. അവയില്‍ ആദ്യം തുറന്നത് നിലവില്‍ 438 കോടി രൂപയുടെ ഫണ്ട് മൂല്യത്തോടെ 1996ല്‍ പുറത്തിറക്കിയ ടാറ്റ എത്തിക്കല്‍ ഫണ്ടാണ്. ടോറസ് എത്തിക്കല്‍ ഫണ്ട്, ആര്*ഷെയേഴ്സ് ശരിയാ ബി.ഇ.ഇ.എസ്. എന്നിവയാണ് മറ്റു രണ്ടെണ്ണം.
സ്കീമിന്റെ പേര് | ലോഞ്ച് ചെയ്ത വര്‍ഷം | ഫണ്ട് വലിപ്പം (എ.യു.എം.) | മാനേജ്മെന്റ് | ചെലവ് അനുപാതം
|
എന്‍ട്രി ലോഡ് | എക്സിറ്റ് ലോഡ് | ചുരുങ്ങിയ നിക്ഷേപം | ബെഞ്ച്മാര്‍ക്ക് |
ടാറ്റ എത്തിക്കല്‍ ഫണ്ട് | 1996 | ₹ 438 കോടി | സജീവം | 1.74% (Direct)
2.73%(Regular) |
Nil | 1%< 365 ദിവസം | ₹5000 & in multiples of ₹1/- thereafter | Nifty 500 Shariah TRI |
ടോറസ് എത്തിക്കല്‍ ഫണ്ട് | 2009 | ₹ 24.9കോടി | സജീവം | 2.9% | ഇല്ല | 0.5%< 180 ദിവസം | ₹5000 & in multiples of ₹1/- thereafter | BSE S&P 500 Shariah |
ആര്*ഷെയേഴ്സ് ശരിയാ ബി.ഇ.ഇ.എസ്. | 2009 | ₹ 3 കോടി | നിഷ്ക്രിയം* | 1% | ഇല്ല | ഇല്ല | ₹10,000 & minimum 1000 thereafter | Nifty50 Shariah Index |
* ആര്*ഷെയേഴ്സ് ശരിയാ ബി.ഇ.ഇ.എസ്. അടിസ്ഥാനപരമായി ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ്, നിഫ്റ്റി50 ശരിയാ ഇന്‍ഡക്സിനെ അവശ്യം ട്രാക്ക് ചെയ്യുന്നു.
ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം ഇന്ത്യയില്‍
ഫണ്ട് | 1 വര്‍ഷ കാലാവധി | 3 വര്‍ഷ കാലാവധി | 5 വര്‍ഷ കാലാവധി |
റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ്. | 9.74 | 9.48 | 14.87 |
ടാറ്റ എത്തിക്കല്‍ ഫണ്ട് ڊ ജി – റെഗുലര്‍ പ്ലാന്‍ | 10.52 | 7.20 | 12.35 |
ടോറസ് എത്തിക്കല്‍ ഫണ്ട് ڊ ജി – റെഗുലര്‍ പ്ലാന്‍ | 14.11 | 7.21 | 17.95 |
ശരിയാ മ്യച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വയ്ക്കേണ്ട സുപ്രധാന വസ്തുതകള്‍
നിങ്ങള്‍ വളരെയധികം ലാഭം ഇച്ഛിക്കുന്നു എങ്കില്‍, മനസ്സില്‍ വയ്ക്കേണ്ട പ്രധാനപ്പെട്ട സംഗതി ഈ ഫണ്ടുകള്‍ ലഭ്യമായവയില്‍ ഏറ്റവും മികച്ച ചോയിസ് അയിരിക്കില്ല എന്നതാണ്. ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകള്‍ ഇസ്ലാമിക മൂല്യങ്ങള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ചട്ടക്കൂടിന്റെയും വിലക്കുകളുടെയും ഉള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാണ്. പല ലാഭകരമായ നിക്ഷേപ സാദ്ധ്യതകളും മേഖലകളും ശരിയാ അനുവര്‍ത്തിത ഫണ്ടുകള്‍ക്ക് വിലക്കുള്ളവയായേക്കാം.
ഉദാഹരണത്തിന് നിങ്ങള്‍ 2016 വര്‍ഷം പരിഗണിക്കുകയാണെങ്കില്‍, വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയത് ബാങ്കിംഗ്, ലോഹ മേഖലയില്‍ നിന്നുള്ളതാണ് (വളരെ കടബാദ്ധ്യതയുള്ളവ). ഈ മേഖലയിലുള്ള പല കമ്പനികളും, എല്ലാം അല്ലെങ്കില്‍ പോലും, ശരിയാ അനുവര്ത്തിതം എന്ന നിലയില്‍ യോഗ്യത നേടിയേക്കില്ല. ഈ സിനാറിയോകള്‍ ശരിയാ അനുവര്‍ത്തിത ഫണ്ടുകളുടെ പ്രകടനത്തെ അവയുടെ കൂട്ടത്തിലുള്ള പൊതുവായവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായി സ്വാധീനിച്ചേക്കാം.
ടാറ്റ എത്തിക്കല്‍ ഫണ്ട്
ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ശരിയാ അനുവര്‍ത്തിത ഫണ്ടിനാണ് മാനേജ്മെന്റിനു കീഴില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. വളരെ സജീവമായി മാനേജ് ചെയ്യപ്പെടുന്ന വൈവിദ്ധ്യവത്കരിക്കപ്പെട്ട ഒരു ഇക്വിറ്റി ഫണ്ട്. ഹലാല്‍ വിരുദ്ധമായ നേട്ടങ്ങളുടെ ശുദ്ധീകരണം (പര്‍ജിംഗ്) ഈ ഫണ്ട് വാര്‍ഷിക അടിസ്ഥാനത്തില്‍ നടത്തുന്നത് സ്തുത്യര്‍ഹമാണ്. ബെഞ്ച്മാര്‍ക്കിന്റെ 10 വര്‍ഷ റിട്ടേണ്‍ 10.44% ആയിരിക്കുമ്പോള്‍ ഫണ്ടിന് 10 വര്‍ഷ റിട്ടേണ്‍ 12.35% ഉണ്ട്. ഫണ്ടിന്റെ 5 വര്‍ഷ റിട്ടേണ്‍ 16.69% ബെഞ്ച്മാര്‍ക്കിന്റെ 5 വര്‍ഷ റിട്ടേണ്‍ 17.96%ന്റെ പിന്നിലായിരുന്നു.
ബെഞ്ച്മാര്‍ക്ക് ഇന്ഡക്സുമായുള്ള പ്രകടന താരതമ്യം
വൈ.ടി.ഡി (YTD) | 1 മാസം | 3 മാസം | 1 വര്‍ഷം | 3 വര്‍ഷം | 5 വര്‍ഷം | 10 വര്‍ഷം | |
ടാറ്റ എത്തിക്കല്‍ ഫണ്ട്
|
-5.54 | -0.90 | 1.29 | 10.52 | 7.20 | 16.69 | 12.35 |
നിഫ്റ്റി ശരിയാ 500 | -7.33 | -0.36 | 1.13 | 10.10 | 11.37 | 17.96 | 10.44 |
ടോറസ് എത്തിക്കല്‍ ഫണ്ട്
ടോറസ് എത്തിക്കല്‍ ഫണ്ട്, എസ്&പി. ബി.എസ്.ഇ. 500 ശരിയാ ഇന്‍ഡക്സില്‍ നിന്നും ലഭ്യമായ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നു. ഫണ്ടുകളുടെ ഏറ്റവും ഉയര്‍ന്ന 3 ഹോള്‍ഡിംഗുകള്‍ ഇന്‍ഫോസിസ് ലിമിറ്റഡ്, ടി.സി.എസ്. ലിമിറ്റഡ്, എന്‍.ഐ.ഐ.ടി. ടെക്നോളജീസ് ലിമിറ്റഡ് എന്നിവയിലാണ്.
ബെഞ്ച്മാര്‍ക്ക് ഇന്ഡക്സുമായുള്ള പ്രകടന താരതമ്യം
തുടക്കംമുതല്‍ | 1 മാസം | 3 മാസം | 1 വര്‍ഷം | 3 വര്‍ഷം | 5 വര്‍ഷം | 10 വര്‍ഷം | |
ടോറസ് എത്തിക്കല്‍ ഫണ്ട്
|
18.98 | 0.83 | 3.80 | 14.11 | 7.21 | 17.95 | __ |
നിഫ്റ്റി ശരിയാ 500 | 16.92 | 1.19 | 4.47 | 15.29 | 9.85 | 18.51 | __ |
റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ്.
റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ്. അടിസ്ഥാനപരമായി ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ്, നിഫ്റ്റി50 ശരിയാ ഇന്‍ഡക്സിനെ അവശ്യം ട്രാക്ക് ചെയ്യുന്നു. സ്കീം രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീമിനു (ആര്.ജി.ഇ.എസ്.എസ്.) കീഴില്‍ യോഗ്യത നേടിയിരിക്കുന്നു.
ബെഞ്ച്മാര്‍ക്ക് ഇന്ഡക്സുമായുള്ള പ്രകടന താരതമ്യം
തുടക്കംമുതല്‍ | 1 മാസം | 3 മാസം | 1 വര്‍ഷം | 3 വര്‍ഷം | 5 വര്‍ഷം | 10 വര്‍ഷം | |
റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ്
|
15.50 | 0.15 | 2.40 | 9.74 | 9.48 | 14.87 | __ |
നിഫ്റ്റി-50 ശരിയാ ഇന്‍ഡക്സ് | 8.07 | 0.22 | 2.88 | 9.41 | 9.31 | 14.63 | __ |
മിക്ക ആളുകള്‍ക്കും മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമായിട്ടുള്ള ശരിയാ അനുവര്‍ത്തിത നിക്ഷേപങ്ങളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് അറിയില്ല. എന്നാല്‍ കൂടുതല്‍ വിശദമായ പഠനം ആവശ്യമായിട്ടുള്ള നിക്ഷേപ പാറ്റേണുകളെ സംബന്ധിച്ച ചില അവ്യക്ത മേഖലകളുണ്ട്. ഇനി വരുന്ന ലേഖനങ്ങളില്‍ ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപ പാറ്റേണുകളെ കുറിച്ച് നാം ആഴത്തില്‍ പരിശോധിക്കുന്നതാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ നിക്ഷേപിക്കലുമായി മുന്നോട്ടു പോകുന്നതിനു മുമ്പ് വിശദമായ മനസ്സിലാക്കലിനായി നിങ്ങളുടെ വ്യക്തിപരമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Share this article