ശരിയാ അധിഷ്ഠിത നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. അവ വ്യക്തിഗത നിക്ഷേപകരുടെ പ്രാപ്യതയ്ക്കുള്ളിലുമാണ്. വാസ്തവത്തില്‍ ഏറ്റവും കൂടുതല്‍ ശരിയാ അനുവര്‍ത്തിത (ഹലാല്‍) കമ്പനികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. അവ പൊതുവായ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയും, ബി.എസ്.ഇ.യില്‍/എന്‍.എസ്.ഇ.യില്‍ ലഭ്യവുമാണ്.

Saaiq | Sharia Investments
ഇന്ത്യയില്‍ ലഭ്യമായ സൗകര്യങ്ങള്‍ക്കുള്ളില്‍ എങ്ങനെ ബാങ്ക് ചെയ്യും?
പലിശ രഹിതമായ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിങ്ങള്‍ക്ക് നിലനിര്‍ത്താനാകുന്ന ഇസ്ലാമിക് ബാങ്കിംഗ് സൗകര്യം ഇന്ത്യയില്‍ ലഭ്യമല്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, അയാള്‍ ഒരു ജീവനക്കാരനായാലും, ബിസിനസ്സുകാരനായാലും അല്ലെങ്കില്‍ പെന്‍ഷണറോ ആയാലും, ബാങ്കിംഗ് ഒഴിച്ചുകൂട്ടാനാവാത്ത ഒരു ആവശ്യകതയാണ്. ഇസ്ലാമിക് ബാങ്കിംഗ് സൗകര്യം ലഭ്യമല്ലെങ്കില്‍, നിങ്ങള്‍ക്ക് രണ്ട് ചോയിസുകളാണുള്ളത്; ഒന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പലിശ വരുമാനൊന്നും ക്രെഡിറ്റ് ചെയ്യരുത് എന്ന് ബാങ്കിന് രേഖാമൂലം നിര്‍ദേശം നല്‍കാം അല്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് എത്രയാണെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് കണക്കുകൂട്ടുകയും അത്രയും തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയും ചെയ്യുക. സ്ഥിര നിക്ഷേപങ്ങള്‍ പോലെ നിശ്ചിത പലിശ വരുമാനം പ്രദാനം ചെയ്യുന്ന നിക്ഷേപങ്ങള്‍ നടത്താതിരിക്കുക എന്ന ഒരു സാദ്ധ്യത നിങ്ങള്‍ക്കുണ്ട്.
നിങ്ങളുടെ സമ്പത്ത് ട്രാക്ക് ചെയ്യുക
ഇസ്ലാമിന്റെ നാലാമത്തെ തൂണായ സക്കാത്ത് ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള ധനകാര്യ ബാദ്ധ്യതയാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങളുടെ പണത്തെ സംബന്ധിച്ച് നിങ്ങള്‍ കണക്ക് സൂക്ഷിച്ചില്ലെങ്കില്‍, സക്കാത്ത് ആയി നിങ്ങള്‍ നല്‍കേണ്ടത് എത്രയാണെന്ന് കണക്കാക്കുന്നത് പ്രയാസമായിരിക്കും. നിങ്ങള്‍ ശരിയാ നിക്ഷേപ തത്വങ്ങള്‍ പാലിക്കുന്നതില്‍ താല്പര്യമുള്ള ഒരു വ്യക്തിയാണെങ്കില്‍, നിങ്ങളുടെ ആസ്തി, നിങ്ങളുടെ ആകെ സമ്പത്ത്, നിങ്ങളുടെ വരുമാനം, നിങ്ങളുടെ ചെലവുകള്‍ എന്നിവയുടെ കണക്ക് നിങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്ന് ശരിയാ നിര്‍ദേശിക്കുന്നു. അതിനാല്‍ നിങ്ങളുടെ സമ്പത്തിന്റെ കണക്ക് സൂക്ഷിക്കുന്നത് ഒരു അത്യാവശ്യമാണ്.
ശരിയാ നിക്ഷേപ സാദ്ധ്യതകള്‍
ശരിയാ ശരിയായി അനുവര്‍ത്തിക്കുന്ന വിവിധ ധനകാര്യ ഉല്പന്നങ്ങള് അഥവാ നിക്ഷേപങ്ങള്‍ ഏതെല്ലാമാണെന്ന് നമുക്ക് ഒന്നു കണ്ണോടിക്കാം.
ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം
ഇന്ത്യയില്‍ നിങ്ങള്‍ക്ക് ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരമുണ്ട്. നിലവില്‍ ശരിയാ സൗഹൃദപരമായ അത്തരത്തിലുള്ള മൂന്ന് ഫണ്ടുകളാണുള്ളത്. 1996ല്‍ പുറത്തിറക്കിയ ടാറ്റ എത്തിക്കല്‍ ഫണ്ടാണ് ആദ്യത്തേത്. ടോറസ് എത്തിക്കല്‍ ഫണ്ട്, ആര്*ഷെയേഴ്സ് ശരിയാ ബി.ഇ.ഇ.എസ്. എന്നിവയാണ് മറ്റു രണ്ടെണ്ണം
ഓഹരി വിപണിയിലെ നിക്ഷേപം
ബി.എസ്.ഇ.യില്‍/എന്‍.എസ്.ഇ.യില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ശരിയാ അനുവര്‍ത്തിത പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ലഭ്യമായ നിക്ഷേപ സാദ്ധ്യതകളിലൊന്നാണ്.
അടിസ്ഥാനപരമായി, ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മൂല്യാധിഷ്ഠിത നിക്ഷേപിക്കല്‍ എന്ന തത്വമാണ് നിങ്ങള്‍ പിന്തുടരേണ്ടത്. ഇവിടെ നിങ്ങള്‍ ശരിയാ അനുവര്ത്തിതമായ ഒരു കമ്പനി തെരഞ്ഞെടുക്കുകയും, അതിനുശേഷം കമ്പനിയെ കുറിച്ച് വിശദമായി പഠിക്കുകയും അതിനുശേഷം ഒരു ദീര്‍ഘകാല നിക്ഷേപകനാവുക എന്ന ഉദ്ദേശ്യത്തോടു കൂടി ഓഹരി വാങ്ങുകയും ചെയ്യുക.
ഊഹക്കച്ചവടെ (ഘരാര്) ഒഴിവാക്കുന്നതിനായും നിങ്ങള്‍ക്ക് സ്വന്തമല്ലാത്തത് നിങ്ങള്‍ക്ക് വില്‍ക്കാനാവില്ല എന്ന തത്വം പാലിക്കുന്നതിനായും ഏത് രൂപത്തിലുമുള്ള ഊഹക്കച്ചവടപരമായ വ്യാപാരവും ഒഴിവാക്കേണ്ടതാണ്. ചുവടെ പറയുന്ന രൂപങ്ങളിലുള്ള ഊഹക്കച്ചവടപരമായ വ്യാപാരം ഒഴിവാക്കേണ്ടതാണ്: സ്വിംഗ് ട്രേഡിംഗ്, മാര്‍ജിംഗ് ട്രേഡിംഗ് (റിബ അടങ്ങിയത്), ഡേ-ട്രേഡിംഗ്, ഷോര്‍ട്ട് സെല്ലിംഗ് അല്ലെങ്കില്‍ ഡെറിവേറ്റീവുകളിലുള്ള വ്യാപാരം എന്നിവ.
നിങ്ങള്‍ക്ക് സ്വന്തമായി വിശകലനം ചെയ്യാനും നിക്ഷേപം നടത്താനും സാധിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ക്കായി ശരിയാ അനുവര്‍ത്തിത പോര്‍ട്ട്ഫോളിയോ തയ്യാറാക്കുന്ന നിരവധി പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനികളുണ്ട്.
ഓഹരികളില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചുള്ള ഇനിവരുന്ന ലേഖനങ്ങളില്‍ നാം വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്.
വിലയേറിയ ലോഹത്തിലുള്ള നിക്ഷേപം
നിങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം മുതലായവയില്‍ നിക്ഷേപിക്കാവുന്നതാണ്. അവ ഈയടുത്ത രണ്ട ദശകങ്ങളിലായി നല്ല നേട്ടം നല്കുകയുണ്ടായി. മാത്രമല്ല ഈ നിക്ഷേപങ്ങള്‍ പണപ്പെരുപ്പത്തിനെതിരെയുള്ള നല്ല ഹെഡ്ജ് ആയി പരിഗണിക്കുകയും ചെയ്യുന്നു.
റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം
ഒരു ശരിയാ അനുവര്‍ത്തിത നിക്ഷേപം എന്ന നിലയില്‍ പരമ്പരാഗതമായി പിന്തുടര്ന്നു വരുന്ന ഒന്നാണ് റിയല്‍ എസ്റ്റേറ്റ്. റിയല്‍ എസ്റ്റേറ്റിലെ ഊഹക്കച്ചവടപരമായ നിക്ഷേപത്തിന്റെ സമീപകാല പ്രവണത ഈ പശ്ചാത്തലത്തില്‍ ഒഴിച്ചനിര്ത്തുകയാണെങ്കില് അത് ലഭ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഏറ്റവും മികച്ചവയിലൊന്നാണ്.
റെസിഡന്‍ഷ്യല്‍ ആയാലും കൊമേഴ്സ്യല്‍ ആയാലും റിയല്‍ ഏസ്റ്റേറ്റ് നല്ല നേട്ടം നല്‍കുന്നതാണ്. മൂലധന വൃദ്ധിയ്ക്കും വാടകയില്‍ നിന്നുള്ള വരുമാനത്തിനുമുള്ള അവസരമുള്ളതിനാല്‍ അത് മൂല്യവത്തായ ഒരു നിക്ഷേപമാണ്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പ്രധാന പോരായ്മകള്‍ ഇവയാണ്; നിക്ഷേപ തുക വളരെ ഉയര്‍ന്നതാണ്, ലിക്വിഡിറ്റി പ്രശ്നം (വില്‍ക്കാനുള്ള സൗകര്യം), ലീഗല്‍ ക്ലിയറന്‍സ് റിസ്ക്, പരിപാലനം എന്നിവ.
ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള റിയല്‍ ഏസ്റ്റേറ്റ് നിക്ഷേപം ഒരു ശരിയാ അനുവര്‍ത്തിത റിട്ടയര്‍മെന്റ് വരുമാനത്തിനുള്ള കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
ഈ വിശയം ഇനിവരുന്ന ലേഖനത്തില്‍ നാം വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്.
മൂലധനത്തിന്റെ ഒരു സ്വകാര്യ നിക്ഷേപകനായുള്ള നിക്ഷേപം
വ്യക്തിപരമായ ഒരു തലത്തില്‍ നിങ്ങള്‍ മതിയായ ആത്മവിശ്വാസമുണ്ടെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ട ബിസിനസ്സ് സംരംഭങ്ങളില്‍ ഓഹരിയെടുത്ത് അതില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം നിങ്ങള്‍ തേടണം. ഇത് വളരെയധികം ശുപാര്‍ശ ചെയ്യപ്പെടുന്നില്ല, കാരണം അതിലടങ്ങിയിരിക്കുന്ന സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നതിന് അപ്പുറമാണ്.
ഈയടുത്ത കാലത്ത് ബംഗളൂരുവിലുള്ള ചില പ്രമുഖ പ്രൊഫണലുകള്‍ ചേന്നു രൂപം നല്കിയ, നിലവിലുള്ള ശരിയാ അനുവര്‍ത്തിത കമ്പനികളില്‍ ഓഹരിയുടമകളായ നിക്ഷേപകരായി പങ്കെടുക്കുന്നതിന് വ്യക്തിഗത നിക്ഷേപകര്‍ക്ക് പ്രൊഫഷണല്‍ സേനവങ്ങള്‍ പ്രദാനം ചെയ്യുന്ന , ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെ പരിചയപ്പെട്ടിരുന്നു.
വ്യക്തിഗത ശരിയാ അധിഷ്ഠിത നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ചില നിര്‍ണായകമായ സംഭവങ്ങള്‍ അടുത്തകാലത്തായി നടക്കുകയാണ്. ഈ സംഭവവികാസങ്ങളെ കണ്ടെത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും അവരെ ശരിയായ പാതയില്‍ വഴിനടത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.