ഓഹരികള്‍
ഒരു ഓഹരി എന്നത് സൂചിപ്പിക്കുന്നത് ഒരു കമ്പനിയുടെ ഉടമസ്ഥതയുടെ ഒരു യൂണിറ്റിനെയാണ്. ഓഹരിയുടെ ഉടമകളെ ഓഹരിയുടമകള്‍ എന്നു വിളിക്കുന്നു. ഒരു ഓഹരിയുടമ ഓഹരി വില ഉയരുമെന്ന് (മൂലധന വൃദ്ധി) അല്ലെങ്കില്‍ ഡിവിഡന്‍റുകള്‍ (ഓഹരിയുടമകള്‍ക്കായി പ്രഖ്യാപിക്കുന്ന ലാഭ വിഹിതം) കൈപ്പറ്റാമെന്ന് അല്ലെങ്കില്‍ രണ്ടും കൂടി പ്രതീക്ഷിച്ചാകാം ഒരു കമ്പനിയില്‍ നിക്ഷേപം നടത്തുന്നത്.
മൂലധന വൃദ്ധി ലക്ഷ്യമാക്കി അല്ലെങ്കില്‍ ഡിവിഡന്‍റിനു വേണ്ടി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമില്‍ വിലക്കുകളൊന്നുമില്ല. ചൂതാട്ടത്തിന്‍റെ ഉദ്ദേശ്യത്തോടെയുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ ഒഴിവാക്കേണ്ടതാണ് കൂടാതെ നിക്ഷേപിക്കുമ്പോള്‍ അമിതമായ നഷ്ടസാദ്ധ്യതയും ഒഴിവാക്കേണ്ടതാണ്. സ്റ്റോക്ക് ഫ്യൂച്ചറുകള്‍, ഓപ്ഷനുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതും, അതിനാല്‍ത്തന്നെ ഡെറിവേറ്റീവുകളും അനുവദനീയമല്ല. ഡേ ട്രേഡിംഗും ഷോര്‍ട്ട് സെല്ലിംഗും അനുവദിച്ചിട്ടില്ല. ഓഹരികള്‍ പൂര്‍ണ്ണമായി കൈവശപ്പെടുത്തിയതിനു ശേഷം മാത്രമേ അവ വില്‍ക്കാവൂ.
നിങ്ങള്‍ നിക്ഷേപം നടത്തുന്ന കമ്പനി ഇസ്ലാമിക നീതിശാസ്ത്രത്തിന്‍റെ (ശരിയാ) ചട്ടക്കൂടിനുള്ളിലാണ് എന്ന് ഉറപ്പാക്കുന്നതിനായി നിങ്ങള്‍ നിക്ഷേപിക്കുന്ന കമ്പനിയുടെ ഫണ്ടമെന്‍റലുകലും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകളും ഉള്‍പ്പെടെ അതിനെ കുറിച്ച് നിങ്ങള്‍ പഠിക്കേണ്ടത് ആവശ്യമാണ്. മദ്യം, പുകയില, പന്നിയിറച്ചി ഉല്പന്നങ്ങള്‍, ചൂതാട്ടം, ലൈംഗീക ഉള്ളടക്കം, പലിശ അധിഷ്ഠിത ധനകാര്യ സേവനങ്ങള്‍, വന്‍വിനാശകാരികളായ ആയുധങ്ങള്‍ മുതലായവയില്‍ ഇടപാട് നടത്തുന്ന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ പാടില്ല. മേല്‍പറഞ്ഞവ കൂടാതെ ഏതാനും മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. അവയെ കുറിച്ച് ഇനിവരുന്ന പരമ്പരകളില്‍ വിശദമായി പ്രതിപാദിക്കുന്നതാണ്.
ഇന്ത്യയിലെ ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകള്‍ 
ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുള്ളത്. ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും ലിസ്റ്റ് ചെയ്തിട്ടുള്ള ആയിരത്തിലേറെ ശരിയാ അനുവര്‍ത്തിക സ്റ്റോക്കുകളുണ്ട്. ഇതില്‍ 150 എണ്ണത്തിലധികം 5 വര്‍ഷത്തില്‍ കൂടതലായി ശരിയാ അനുവര്‍ത്തിതമായി തുടരുകയാണ്. ഏറ്റവും വലിയ മേഖലകളില്‍ സോഫ്ട്വെയര്‍, ഓട്ടോമൊബൈല്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി., ടെലികമ്മ്യൂണിക്കേഷന്‍, ഓയില്‍ ആന്‍റ് ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നു.
ടി.സി.എസ്., വിപ്രോ ലിമിറ്റഡ്, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ലിമിറ്റഡ്, ഏഷ്യന്‍ പെയിന്‍റ്സ് ലിമിറ്റഡ്, ടൈറ്റന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ക്രോംപ്ടന്‍ ഗ്രീവ്സ് ലിമിറ്റഡ് സിപ്ല ലിമിറ്റഡ് എന്നിവ ശരിയാ അനുവര്‍ത്തിത പട്ടികയില്‍ സ്ഥിരമായി യോഗ്യത നേടുന്ന ഇന്ത്യന്‍ കമ്പനികളില്‍ ചിലതാണ്.
ശരിയാ സ്ക്രീനിംഗ് പ്രക്രിയ 
ഒരു കമ്പനിയുടെ ഫണ്ടമെന്‍റലുകളും ഫിനാന്‍ഷ്യലുകളും യോഗ്യരായ ശരിയാ പണ്ഡിതര്‍ വിലയിരുത്തുകയും, അത് ആവശ്യമായ ശരിയാ ചട്ടങ്ങള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍, അത് ശരിയാ അനുവര്‍ത്തിതമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ ശരിയാ അനുവര്‍ത്തന വിലയിരുത്തല്‍ നടത്തുന്ന നിരവധി സംഘടനകളുണ്ട്. അക്കൗണ്ടിംഗ് ആന്‍റ് ഓഡിറ്റിംഗ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍സ് (എ.എ.ഒ.ഐ.എഫ്.ഐ. – ആസ്ഥാനം ബഹറിനില്‍) ലോകത്തെമ്പാടുമുള്ള ഇസ്ലാമിക് സ്ഥാപനങ്ങളുടെ കേന്ദ്ര ഭരണനിര്‍വ്വഹണ, നിലവാര സ്ഥാപന ബോഡിയാണ്. ഇന്ത്യയില്‍ തഖ്വാ അഡ്വൈസറി ആന്‍റ് ശരിയാ ഇന്‍വെസ്റ്റ്മെന്‍റ് സൊലൂഷന്‍സ് (ടി.എ.എസ്.ഐ.എസ്. – മുംബൈ, ഇന്ത്യ) ശരിയാ സ്ക്രീനിംഗ് ഉപദേശക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ്.
അശുദ്ധ വരുമാനത്തിന്‍റെ ശുദ്ധീകരണം (പര്‍ജിംഗ്)
കമ്പനി ഒരിക്കല്‍ ശരിയാ അനുവര്‍ത്തിതമായെങ്കില്‍ പോലും, കമ്പനിയുടെ നിലവിലുള്ള/ ഏറ്റവും പുതിയ ഫിനാന്‍ഷ്യലുകള്‍ കാലാകാലങ്ങളില്‍ അവലോകനം ചെയ്യുകയും, പിന്നീട് ഏതെങ്കിലും അശുദ്ധമോ അല്ലെങ്കില്‍ പലിശ വരുമാനത്തില്‍ നിന്നോ നിരോധിതമായ  പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതില്‍ നിന്നോ ആര്‍ജ്ജിച്ച വരുമാനം അശുദ്ധ വരുമാനമായി കണക്കാക്കേണ്ടതാണ്. പര്‍ജിംഗ് (ശുദ്ധീകരണം) ശരിയാ അനുവര്‍ത്തിത നിക്ഷേപത്തിന്‍റെ ഒരു ആവശ്യകതയാണ്.
ടി.എ.എസ്.ഐ.എസ്. (ഇന്ത്യ) ഉള്‍പ്പെടെയുള്ള പ്രധാന ശരിയാ സ്ക്രീനിംഗ് സംഘടനകള്‍ പര്‍ജിംഗ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഒരു കമ്പനിയുടെ ഓഹരി കൈവശം വച്ചിരിക്കുന്ന കാലയളവിന്‍റെ അനുപാതത്തില്‍ അതിലടങ്ങിയിരിക്കുന്ന അശുദ്ധ വരുമാനത്തെ സംബന്ധിച്ചുള്ള വിവരം നിക്ഷേപകന് പ്രദാനം ചെയ്യുന്നുണ്ട്.
അത്തരത്തിലുള്ള അശുദ്ധ വരുമാനം, സമ്പത്ത് ശുദ്ധീകരിക്കുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കേണ്ടതാണ്.
ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് ലാഭകരമാണോ? 
ദീര്‍ഘകാലത്തില്‍ (5 വര്‍ഷമോ അതില്‍ കൂടുതലോ) ശരിയാ അനുവര്‍ത്തിത ഫണ്ടുകള്‍ തങ്ങളുടെ കാറ്റഗറി ശരാശരിയെ കവച്ചുവയ്ക്കുകയോ അതിനു തുല്യമായിരിക്കുകയോ ചെയ്തു. ശരിയാ സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് മാന്യമായ പ്രതിഫലത്തിനു പുറമെ ധാര്‍മ്മികമായ നിക്ഷേപിക്കല്‍ മുറകെപ്പിടിക്കുന്നു എന്ന ശരിയാ ഉറപ്പ് നമുക്ക് പ്രദാനം ചെയ്യുന്നു.
സൂചിക 1 വര്‍ഷം കൊണ്ടുള്ള നേട്ടം 3 വര്‍ഷം കൊണ്ടുള്ള നേട്ടം 5 വര്‍ഷം കൊണ്ടുള്ള നേട്ടം
റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ്.                    8.4                    9.8                    13.9
Tടാറ്റ എത്തിക്കല്‍ ഫണ്ട് ڊ ജി – റെഗുലര്‍ പ്ലാന്‍                   9.6                   6.9                     16
ടോറസ് എത്തിക്കല്‍ ഫണ്ട് ڊ ജി – റെഗുലര്‍ പ്ലാന്‍                   10.7                   6.4                   16.6
സുപ്രധാന ഇന്ത്യന്‍ ശരിയാ സൂചികകളുടെ പ്രകടനം
Index 1 വര്‍ഷം കൊണ്ടുള്ള നേട്ടം  വര്‍ഷം കൊണ്ടുള്ള നേട്ടം 5 വര്‍ഷം കൊണ്ടുള്ള നേട്ടം
എസ്.&പി. ബി.എസ്.ഇ. 500 ശരിയാ

 

     

നിഫ്ടി 50 ശരിയാ

 

     
എസ്.&പി. ബി.എസ്.ഇ. ടി.എ.എസ്.ഐ.എസ്  ശരിയാ 50

 

     

 

ഇന്ത്യയില്‍ ശരിയാ അനുവര്‍ത്തിത ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കണം

വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് മുഖേന ഓഹരികള്‍ നേരിട്ടു വാങ്ങി (സജീവ നിക്ഷേപകരുടെ കാര്യത്തില്‍) അല്ലെങ്കില്‍ ശരിയാ അനുവര്‍ത്തിത മ്യൂച്വല്‍ ഫണ്ടുകളില്‍ അല്ലെങ്കില്‍ ശരിയാ തീംഡ് സ്റ്റോക്ക് സൂചികകളില്‍ നിക്ഷേപം നടത്തി നിങ്ങള്‍ക്ക് ഇന്ത്യയില്‍ ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളില്‍ നിക്ഷേപിക്കാനാവും.
ഓഹരികളില്‍ നേരിട്ടുള്ള നിക്ഷേപത്തിന് ഇന്ത്യയില്‍ ശരിയാ അനുവര്‍ത്തിത സ്റ്റോക്ക് ഉപദേശക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവര്‍ ശരിയാ നിക്ഷേപിക്കലിന്‍റെ വളരെ അത്യാവശ്യ ഘടകമാകുന്ന പര്‍ജിംഗ് സേവനങ്ങളും നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതാണ്.
Share this article