ശരിയാ സ്റ്റോക്ക് സ്ക്രീനിംഗ്

ഇന്ത്യയിലാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഷെയർ മാർക്കറ്റിൽ വ്യാപാരം ചെയുന്ന ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുള്ളത്. ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും ലിസ്റ്റ് ചെയ്തിട്ടുള്ള 500 ലേറെ ശരിയാ അനുവര്‍ത്തിക സ്റ്റോക്കുകളുണ്ട്. ഇതില്‍ 150തിലധികം 5 വര്‍ഷത്തില്‍ കൂടതലായി ശരിയാ അനുവര്‍ത്തിതമായി തുടരുന്നവയുമാണ്. ഏറ്റവും കൂടുതല്‍ ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുള്ള മേഖലകള്‍ സോഫ്ട്വെയര്‍, ഓട്ടോമൊബൈല്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, കണ്‍സ്ട്രക്ഷന്‍ ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി., ടെലികമ്മ്യൂണിക്കേഷന്‍, ഓയില്‍ ആന്‍റ് ഗ്യാസ് എന്നിവയാണ്.

ഒരു കമ്പനിയെ യോഗ്യരായ ശരിയാ പണ്ഡിതര്‍ വിലയിരുത്തുകയും, അത് ആവശ്യമായ ശരിയാ ചട്ടങ്ങള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍, അത് ശരിയാ അനുവര്‍ത്തിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ ശരിയാ അനുവര്‍ത്തന വിലയിരുത്തല്‍ നടത്തുന്ന നിരവധി സംഘടനകളുണ്ട്. അക്കൗണ്ടിംഗ് ആന്‍റ് ഓഡിറ്റിംഗ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍സ് (എ.എ.ഒ.ഐ.എഫ്.ഐ. – ആസ്ഥാനം ബഹറിനില്‍) ലോകത്തെമ്പാടുമുള്ള ഇസ്ലാമിക് സ്ഥാപനങ്ങളുടെ കേന്ദ്ര ഭരണനിര്‍വ്വഹണ, നിലവാര സ്ഥാപന ബോഡിയാണ്. ഇന്ത്യയിലും ശരിഅ അനുവർത്തിത കമ്പനികളെ സ്ക്രീൻ ചെയ്ത് സെർട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങൾ നിലവിലുണ്ട്.
അടിസ്ഥാനപരമായി, സ്റ്റോക്കുകളുടെ ശരിയാ സ്ക്രീനിംഗ് 5 ചുവടുകള്‍ അടങ്ങിയ ഒരൂ പ്രക്രിയയാണ്.
ചുവട് 1
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ കമ്പനികളെയും അതിന്റെ കാതലായ ബിസിനസ്സ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനം ചെയ്യുന്നു. അവലോകനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹലാല്‍ വിരുദ്ധമായ അല്ലെങ്കില്‍ ചുവടെപറയുന്ന അസ്വീകാര്യമായ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളെ തിരഞ്ഞുമാറ്റുന്നു;
ډ പലിശ (റിബ) കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍
ډ പന്നികളെ വളര്‍ത്തുകയും അല്ലെങ്കില്‍ പന്നിയറച്ചി ഉല്പന്നങ്ങളുടെ വ്യാപാരം.
ډ മദ്യവും പുകയിലയും
ډ വിനാശകാരികളായ ആയുധങ്ങളുടെ ഉല്പാദനവും വിതരണവും
ډ ലൈംഗീക ഉള്ളടക്കം
ډ ചൂതാട്ടം, ഭാഗ്യക്കുറി, കാസിനോകള്‍
ഇത്തരം ബിസിനസ്സ് പ്രവര്‍ത്തനങ്ങളുള്ള കമ്പനികളെ നീക്കം ചെയ്തു കഴിഞ്ഞ് ശേഷിക്കുന്ന കമ്പനികളെ സാമ്പത്തിക അനുപാതങ്ങള്‍ക്കായി പരിശോധിക്കുന്നു, കാരണം ചില അനുപാതങ്ങള്‍ അനുവര്‍ത്തന അളവുകളെ ലംഘിക്കുന്നവയായേക്കാം. ശ്രദ്ധയൂന്നുന്ന 3 മേഖലകള്‍ ലീവറേജ്, ക്യാഷ്, അനുവര്‍ത്തനേതര പ്രവൃത്തികളില്‍ നിന്നും ആര്‍ജ്ജിക്കുന്ന വരുമാനത്തിന്‍റെ പങ്ക് എന്നിവയാണ്.
ചുവട് 2
മൊത്തം ആസ്തിയും കടവും <=25%
ലീവറേജ് അനുപാതത്തിന്റെ വിലയിരുത്തല്‍
പലിശ വഹിക്കുന്ന മൊത്തം (ദീര്‍ഘകാലവും ഹ്രസ്വകാലവും) കട ബാദ്ധ്യത കമ്പനിയുടെ മൊത്തം ആസ്തിയുടെ 25 ശതമാനത്തെ അധികരിക്കാന്‍ പാടില്ല. അത്തരമൊരു പരിധി നിശ്ചയിച്ചിരുന്നതിന്റെ കാരണം മൂന്നിലൊന്ന് എന്നുള്ളത് അധികമാണ് എന്ന് ഖുറാന്‍ പരിഗണിക്കുന്നതു കൊണ്ടാണ്.
ഈ ചുവടില്‍ നാം മൊത്തം ആസ്തികളുടെ 25 ശതമാനത്തില്‍ കൂടുതല്‍ കടങ്ങളുള്ള കമ്പനികളെ അരിച്ചുമാറ്റുന്നു.
ചുവട് 3
മൊത്തം ആസ്തിയും ക്യാഷ് + കിട്ടാനുള്ളവയും <=90%
ഈ ചുവടില്‍ ബുക്ക് മൂല്യമനുസരിച്ച് മൊത്തം ആസ്തികളുടെ 90 ശതമാനത്തെ അധികരിക്കുന്ന ക്യാഷും അല്ലെങ്കില്‍ ക്യാഷ് തത്തുല്യവുമുള്ള കമ്പനികളെ അരിച്ചുമാറ്റേണ്ടത് ആവശ്യമാണ്.
ഒരു കമ്പനിയുടെ റിസീവബിള്‍സ് 90% എന്ന നിലയ്ക്കു താഴെയാണെങ്കില്‍ മാത്രമെ ശരിയാ പ്രകാരം ആ കമ്പനിയുടെ ഓഹരികള്‍ കൈകാര്യം ചെയ്യാനാവുകയുള്ളൂ. ഇതിനു കാരണം ഒരു കമ്പനിയുടെ ആസ്തികളുടെ ഭൂരിഭാഗവും (90 ശതമാനത്തില്‍ കൂടുതല്‍) ക്യാഷ് രൂപത്തിലാണെങ്കില്‍, അത് മുഖ മൂല്യത്തിനല്ലാതെ വാങ്ങാനോ വില്ക്കാനോ സാധിക്കുന്നതല്ല എന്നതാണ്.
ചുവട് 4
മൊത്തം ആസ്തിയും പലിശ അധിഷ്ഠിതമായ നിക്ഷേപവും <=3%
ഈ ചുവടില്‍ പലിശ വരുമാനവും മറ്റ് അനുവദനീയമല്ലാത്ത സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനവും കമ്പനിയുടെ മൊത്തം വരുമാനത്തിന്‍റെ 3 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത്തരം കമ്പനികളെ അരിച്ചുമാറ്റണം.
ചുവട് 5
തുടരുന്ന അവലോകനവും പര്‍ജിംഗും
കമ്പനി ഒരിക്കല്‍ ശരിയാ അനുവര്‍ത്തിതമായെങ്കില്‍ പോലും, കമ്പനിയുടെ നിലവിലുള്ള/ ഏറ്റവും പുതിയ ഫിനാന്‍ഷ്യലുകള്‍ കാലാകാലങ്ങളില്‍ അവലോകനം ചെയ്യുകയും, പിന്നീട് ഏതെങ്കിലും അശുദ്ധമോ അല്ലെങ്കില്‍ പലിശ വരുമാനത്തില്‍ നിന്നോ നിരോധിതമായ  പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതില്‍ നിന്നോ ആര്‍ജ്ജിച്ച വരുമാനം ഉണ്ടായാൽ അത്  അശുദ്ധ വരുമാനമായി കണക്കാക്കുകയും ചെയ്യുന്നതാണ്. പര്‍ജിംഗ് (ശുദ്ധീകരണം) ശരിയാ അനുവര്‍ത്തിത നിക്ഷേപത്തിന്‍റെ ഒരു ആവശ്യകതയാണ്. അത്തരത്തിലുള്ള അശുദ്ധ വരുമാനം സമ്പത്ത് ശുദ്ധീകരിക്കുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കേണ്ടതാണ്.

ഏത് രൂപത്തിലുമുള്ള ഊഹക്കച്ചവടപരമായ വ്യാപാരം, സ്വിംഗ് വ്യാപാരം, മാര്‍ജിന്‍ വ്യാപാരം, ഡേ വ്യാപാരം, ഷോര്‍ട്ട് സെല്ലിംഗ് അല്ലെങ്കില്‍ ഡെറിവേറ്റീവ്സിലുള്ള വ്യാപാരം എന്നിവ നിരോധിച്ചിരിക്കുന്നു എന്നത് നാം മനസ്സില്‍ വയ്ക്കണം.

ശരിയാ അനുവര്‍ത്തിത ഓഹരികള്‍ ഇന്ത്യയില്‍
ലിസ്റ്റ് ചെയ്ത എല്ലാ സ്റ്റോക്കുകളുടെയും മൊത്തം വരുമാനത്തോടുള്ള അഗ്രഗേറ്റ് പി.എ.ടി.യുടെ (പ്രോഫിറ്റ് അഫ്ടര്‍ ടാക്സ് അഥവാ നികുതി അടച്ചുകഴിഞ്ഞുള്ള ലാഭം) അനുപാതം 7.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുടെ 8.7 ശതമാനമാണ്. ഇത് വ്യക്തമായും തെളിയിക്കുന്നത്  ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ ലിസ്റ്റുകളുടെയും പ്രപഞ്ചം ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണെങ്കിലും ലാഭക്ഷമതയുടെ കാര്യത്തില്‍ അത് ശരിയാ അനുവര്‍ത്തിത സ്റ്റോക്കുകളുടെ താഴെയാണ് റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്.
ശരിയാ അനുവര്‍ത്തിത ഓഹരി നിക്ഷേപ സാദ്ധ്യതകള്‍ ഇന്ത്യയില്‍
ടാറ്റാ എത്തിക്കല്‍, ടോറസ് എത്തിക്കല്‍, റിലയന്‍സ് ഇ.ടി.എഫ്. ശരിയാ ബി.ഇ.ഇ.എസ് മ്യൂച്വല്‍ ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് സെഗ്മെന്‍റിലെ ശരിയാ അനുവര്‍ത്തിത നിക്ഷേപ ഓപ്ഷനുകളാണ്. ഈ ഫണ്ടുകള്‍ യഥാക്രമം നിഫ്ടി-50 ശരിയാ, എന്‍.എസ്.ഇ. 500 ശരിയാ, എസ്.&പി ബി.എസ്ഇ. 500 ശരിയാ എന്നിവയ്ക്കെതിരെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ടാറ്റാ എത്തിക്കല്‍, ടോറസ് എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി മാനേജ് ചെയ്യപ്പെടുന്ന ഫണ്ടുകളാണ്, റിലയന്‍സ് ഇ.ടി.എഫ് ശരിയാ ബി.ഇ.ഇ.എസ്. നിഫ്ടി-50 ശരിയായുടെ കോമ്പോസിഷന്‍ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഇന്‍ഡക്സ് അധിഷ്ഠിത ഫണ്ടാണ്.
നിഫ്ടി-50 ശരിയാ, എന്‍.എസ്.ഇ. 500 ശരിയാ, എസ്.&പി ബി.എസ്ഇ. 500 ശരിയാ എന്നിവ എന്‍.എസ്.ഇ., ബി.എസ്.ഇ. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ശരിയാ അനുവര്‍ത്തിത സൂചികകളാണ്.
Share this article