സക്കാത്ത് എന്നത് ദാനധര്‍മ്മങ്ങള്‍ക്കായി സംഭാവന നല്കുന്നതിനുള്ള നിര്‍ബന്ധിത ദൈവിക ബാദ്ധ്യതയും ഇസ്ലാമിന്‍റെ അഞ്ചു സ്തംഭങ്ങളിലൊന്നുമാണ്. നിങ്ങളുടെ സമ്പത്തില്‍ നിന്ന് സക്കാത്ത് കൊടുക്കുവാന്‍ കടപ്പെട്ടിരിക്കുകയും നിങ്ങളത് കൊടുക്കാതിരിക്കുകയും ചെയ്താല്‍, ആ പണത്തിന്മേല്‍ മറ്റൊരാള്‍ക്കുള്ള അവകാശം നിങ്ങള്‍ പിടിച്ചു വക്കുകയാണ്.

ധര്‍മ്മമായി നല്കുന്നതിലൂടെയുള്ള പണത്തിന്‍റെ ആത്മീയ വളര്‍ച്ചയാണ് സക്കാത്ത്. അത് നിങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കുകയും നിങ്ങളുടെ മരണാനന്തര ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്കുകയും ചെയ്യുന്നു. നിങ്ങളുടെ ധനം പങ്കുവക്കുന്ന കരുണാര്‍ദ്രമായ പ്രവൃത്തിയിലൂടെയുള്ള ഒരു ആരാധനയാണ് സക്കാത്ത്. നല്കുവാനുള്ള ഉദ്ദേശ്യവും സക്കാത്ത് കൈവശമാക്കുന്നുവെന്ന് ഉറപ്പു വരുത്തലും സക്കാത്ത് നല്കുന്നയാളിന്‍റെ ചുമതലയാണ്.

സക്കാത്തിന്‍റെ ആശയം

പ്രപഞ്ചത്തിലും, സ്വര്‍ഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള സകലതും അതിന്‍റെ ഉപരിതലത്തിന്‍ കീഴുള്ള സകലതും അള്ളാഹുവിന്‍റെ സ്വന്തമാണ്, സൃഷ്ടിയുടെയോ പ്രവൃത്തിയുടെയോ (അത് അള്ളാഹുവിന്‍റെ ശക്തിയിന്‍ കീഴാണ്) കാര്യത്തിലും, ലക്ഷ്യസ്ഥാനത്തിന്‍റെ (അത് അള്ളാഹുവിലേക്കു മടങ്ങിയെത്തും) കാര്യത്തിലും. അടിസ്ഥാനപരമായി, സര്‍വ്വശക്തനായ അള്ളാഹു സകലത്തിന്‍റെയും ഉടയവനാണ്, മനുഷ്യന് (അതിന്‍റെ) കാര്യവിചാരകത്വത്തിനുള്ള അവകാശം മാത്രമേയുള്ളൂ.

ആരാണ് സക്കാത്ത് നല്കുന്നത്

സുബോധവും നിസാബ് മൂല്യത്തിലും അധികമായി സമ്പത്തും ഉള്ളവരായ പ്രായപൂര്‍ത്തിയായ എല്ലാ മുസ്ലീമും സക്കാത്ത് നല്കേണ്ടതുണ്ട്.

മക്കളുള്‍പ്പെടെയുള്ള മറ്റു കുടുംബാംഗങ്ങള്‍ക്ക് നിസാബിലും അധികം വരുമാനം ഉണ്ടെങ്കില്‍ അവര്‍ നല്കുവാന്‍ ബാദ്ധ്യസ്ഥമായ സക്കാത്ത് കുടുംബനാഥന്‍ അല്ലെങ്കില്‍ പിതാവ് നല്കാവുന്നതാണ്.

സക്കാത്ത് നല്കുവാന്‍ സമയമാകുന്നതിനു മുമ്പ് ഒരു മുഴുവന്‍ വര്‍ഷത്തേക്ക് ഒരു മുസ്ലീം ആര്‍ജ്ജിക്കേണ്ടതായ ധനത്തിന്‍റെ ഏറ്റവും കുറഞ്ഞ പരിധിയാണ് നിസാബ്. 87.48 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ അല്ലെങ്കില്‍ 612.36 ഗ്രാം വെള്ളിയുടെ നിലവിലെ വിപണിമൂല്യത്തിനു തുല്യമായ തുകയാണ് നിസാബ്.

സക്കാത്തിനു ബാദ്ധ്യതപ്പെട്ട ധനത്തിന്‍റെ വിഭാഗങ്ങള്‍;

ډ സ്വണ്ണം, വെള്ളി നാണയങ്ങളും (ആഭരണങ്ങള്‍ ഉള്‍പ്പെടെ) പണവും
ډ വില്പന വിലയില്‍ വില്ക്കുവാന്‍ ഉദ്ദേശിച്ചുള്ള വില്പന വസ്തുക്കള്‍
ډ സ്റ്റോക്കുകള്‍ (ഷെയര്‍)
ډ നിക്ഷേപ വസ്തുവകകള്‍. വില്ക്കുവാനായി ഉദ്ദേശിച്ചു നിങ്ങള്‍ ഒരു വസ്തു വാങ്ങിയിട്ടുണ്ടെങ്കിലും അതിന്‍റെ വിപണിമൂല്യത്തിന് സക്കാത്ത് കൊടുക്കുവാന്‍ നിങ്ങള്‍ക്കു ബാദ്ധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വസ്തു വാങ്ങുകയും ഏതാനും മാസങ്ങള്‍ക്കു ശേഷം അതു വില്ക്കുകയും ചെയ്തെങ്കിലും അതു വാങ്ങുന്ന സമയത്ത് അതു വില്ക്കുവാന്‍ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെങ്കില്‍, സക്കാത്ത് നല്കേണ്ടതില്ല.

വിപണി തകര്‍ച്ച പോലെയുള്ള, മുന്‍കൂട്ടി കാണാത്ത ചില സാഹചര്യങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ വില്ക്കുവാനുദ്ദേശിച്ചു വാങ്ങിയ നിങ്ങളുടെ വസ്തുവോ ചരക്കുകളോ നിങ്ങള്‍ക്ക് വില്ക്കുവാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്കതു വില്ക്കാനാവുന്നതുവരെ സക്കാത്ത് നല്കേണ്ടതില്ല. ലാഭവിഹിതത്തിനു വേണ്ടി മാത്രം ഉദ്ദേശിച്ചു നിങ്ങള്‍ ഷെയറുകള്‍ വാങ്ങിയാല്‍, സക്കാത്ത് ഇല്ല, എന്നാല്‍ അത് വ്യാപാരം ചെയ്യുവാനുള്ള ഉദ്ദേശത്തോടെയാണ് നിങ്ങള്‍ വാങ്ങിയതെങ്കില്‍ നിക്ഷേപതുകയ്ക്ക് നിങ്ങള്‍ സക്കാത്ത് നല്കേണ്ടതുണ്ട്. വസ്തുവില്‍ നിന്നോ ആസ്തികളില്‍ നിന്നോ ഉള്ള വാടകക്ക് സക്കാത്തുണ്ട്, എന്നാല്‍ സ്വന്തമായി താമസിക്കുന്ന വീടിനില്ല.

വീട്, വീട്ടുസാമാനങ്ങള്‍, കാറുകള്‍, ഭക്ഷണം, വസ്ത്രം, ജീവിതച്ചെലവുകള്‍ എന്നിങ്ങനെയുള്ള വ്യക്തിഗത സാധനങ്ങളും ചെലവുകളും ഉള്‍പ്പെടുത്തിയിട്ടില്ല.

എങ്ങനെയാണ് സക്കാത്ത് കണക്കാക്കുന്നത്

സക്കാത്ത് ആകെ മൂല്യം = സക്കാത്ത് ആസ്തികള്‍ – സക്കാത്ത് ബാദ്ധ്യതകള്‍

സക്കാത്ത് ആകെ മൂല്യം നിസാബിലും അധികമാണെങ്കില്‍ ആ മൂല്യത്തിന്‍റെ 2.5% സക്കാത്തായി നല്കുക.

നിങ്ങള്‍ ഹിജിരി കലണ്ടറാണ് പിന്തുടരുന്നതെങ്കില്‍ 2.5% സക്കാത്തായി നല്കുക, നിങ്ങള്‍ ഗ്രിഗോറിയന്‍ കലണ്ടറാണ് പിന്തുടരുന്നതെങ്കില്‍ 2.557% സക്കാത്തായി നല്കുക.

സക്കാത്ത് മാസം തോറുമോ അല്ലെങ്കില്‍ വിശുദ്ധ റമദാന്‍ സമയത്തോ അടയ്ക്കാവുന്നതാണ്. എല്ലാ വര്‍ഷവും റമദാന്‍റെ ഒന്നാം ദിവസം സക്കാത്ത് നല്കുന്നതിന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഉറച്ചു നില്ക്കുക. ഒരു നിശ്ചിത മാസത്തില്‍, ചര്‍ച്ച ചെയ്യപ്പെട്ടതുപോലെ നിങ്ങളുടെ ആകെ മൂല്യം നിസാബിലും അധികമായാല്‍ നിങ്ങള്‍ക്ക് സക്കാത്ത് തുക കണക്കാക്കാവുന്നതും അതേ മാസത്തില്‍ അത് നല്കാവുന്നതുമാണ്. സക്കാത്ത് മുന്‍കൂറായി അടയ്ക്കുന്നത് പോലും അനുവദനീയമാണ്.

ഒരു നിക്ഷേപത്തിന്മേലുണ്ടാകുന്ന ലാഭത്തിന് അതേ വര്‍ഷം സക്കാത്ത് അടയ്ക്കേണ്ട ബാദ്ധ്യതയുണ്ട്. പക്ഷേ പാരമ്പര്യ സ്വത്തു പോലെ അപ്രതീക്ഷിതമായ വരുമാനത്തിന് 1 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സക്കാത്ത് നല്കിയാല്‍ മതിയാവും.

മാസം തോറും 10,000 വീതം തവണയടവുള്ള 10 ലക്ഷം രൂപയുടെ ഒരു ഒറ്റിയോ കാര്‍ ലോണോ നിങ്ങള്‍ക്ക് ഉണ്ടെന്നു കരുതുക, അതേ സമയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ക്ക് 3,00,000 രൂപ ഉണ്ടെന്നത് പരിഗണിക്കുക (നിങ്ങള്‍ നിസാബ് പരിധിയേക്കാള്‍ മേലെയാണെന്ന് അനുമാനിച്ചുകൊണ്ട്) നിങ്ങളുടെ ബാക്കി ധനത്തിന് സക്കാത്ത് നല്കുവാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരാണ്. സക്കാത്ത് കണക്കാക്കുമ്പോള്‍ മാസതവണകള്‍ ചെലവായി നിങ്ങള്‍ക്ക് കുറയ്ക്കാവുന്നതാണ്.

ഉദാഹരണം: ശമ്പളക്കാരുടെ സക്കാത്ത് കണക്കാക്കല്‍;

നിസാബ് കണക്കാക്കുന്നത്

1 ഗ്രാം സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ മൂല്യം 2750/- ഇന്ത്യന്‍ രൂപയാണെന്നു അനുമാനിക്കുക. അതുകൊണ്ട് നിസാബ് മൂല്യം 2,40,570/- ആയിരിക്കും.

മാസ ശമ്പള വരുമാനം 50,000 ഇന്ത്യന്‍ രൂപയാണ്.

ഇവിടെ നടത്തുന്ന അനുമാനങ്ങള്‍: വിവാഹം കഴിഞ്ഞതും, സ്വന്തം വീട്ടില്‍ താമസിക്കുന്നതും, സ്വന്തമായി ഒരു കാര്‍ ഉള്ളതും, 25 ഗ്രാം ആഭരണങ്ങളും 30 ഗ്രാം സ്വര്‍ണ്ണനാണയങ്ങളും ഉള്ളതും മറ്റു യാതൊരു വരുമാനമുണ്ടാക്കുന്ന ആസ്തികളോ ബിസിനസ്സോ ഇല്ലാത്തതും.

ആ വ്യക്തി റമദാനില്‍ സക്കാത്ത് നല്കുന്നതിനാല്‍ ഹിജിരി കലണ്ടറാണ് പിന്തുടരുന്നതെന്ന് ഇവിടെ നമ്മള്‍ അനുമാനിക്കുന്നു.

മാസ ശമ്പളത്തില്‍ നിന്നും ജീവിത ചെലവുകളും, വീട്ടു ചെലവുകളും, നികുതിയും കഴിഞ്ഞ് നിങ്ങള്‍ മാസത്തില്‍ 10,000/- ഇന്ത്യന്‍ രൂപ സമ്പാദിക്കുന്നു എന്നും അത് നിങ്ങള്‍ റിബ (പലിശ) ഇല്ലാത്ത ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു എന്നും കരുതുക. പണത്തിലും, വിലയേറിയ ലോഹാഭരണങ്ങളിലും, ഷെയറുകളിലും, നിക്ഷേപ വസ്തു വരുമാനത്തിലുമുള്ള നിങ്ങളുടെ സക്കാത്തിനു യോഗ്യമായ ആസ്തികള്‍ നിസാബ് മൂല്യത്തേക്കാള്‍ (രൂ. 2,40,570) അധികമായിരിക്കുമ്പോള്‍ നിങ്ങള്‍ എവിടെയും സക്കാത്ത് നല്കുന്നില്ല.

ഇവിടെ ഈ സാഹചര്യത്തില്‍ നിങ്ങള്‍ സ്വന്തമായുള്ള സ്വര്‍ണ്ണത്തിന്‍റെ വില എടുക്കുമ്പോള്‍ (25 ഗ്രാം + 30 ഗ്രാം) അത് രൂ. 1,37,500/- ആണ്. ഇനി നിങ്ങളുടെ മാസംതോറുമുള്ള 10,000 രൂപ ശമ്പള സമ്പാദ്യം കൂട്ടിച്ചേര്‍ക്കുക. അത് രൂ. 1,20,000/- വരും. അപ്പോള്‍ ആകെ രൂ. 2,57,500/-.

ഇവിടെ നിങ്ങള്‍ 16,930 രൂപയ്ക്ക് (രൂ. 2,57,500 – രൂ. 240,570) 2.57% നിരക്കില്‍ അതായത് രൂ.435/- സക്കാത്തായി നല്കേണ്ടതുണ്ട്.

കുറിപ്പ്: സമ്പാദ്യത്തിന് 1 വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമേ ആ തുകയിന്മേല്‍ സക്കാത്ത് ബാദ്ധ്യതയുള്ളൂ എന്നൊരു നിലപാടും ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ടില്‍ രൂ. 25,000 സമ്പാദ്യമായി സൂക്ഷിക്കുന്നു എന്നു കരുതുക. നിങ്ങളുടെ അക്കൗണ്ടിലുള്ള ആ തുക 12 മാസം പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ആ തുകയിന്മേല്‍ സക്കാത്ത് ബാദ്ധ്യതയുള്ളൂ.

സക്കാത്തായി എന്ത് അടയ്ക്കാം?

പണമായോ, സ്വര്‍ണ്ണമായോ, വെള്ളിയായോ, സ്റ്റോക്കുകളായോ, കന്നുകാലികളായോ, സക്കാത്തിന് അനുസൃതമായ സ്വര്‍ണ്ണത്തിന്‍റെ അതേ വില വരുന്ന വസ്തുക്കളോ മറ്റ് ആസ്തികളോ ആയോ സക്കാത്ത് നല്കാവുന്നതാണ്.

മാതാപിതാക്കളോ, ജീവിത പങ്കാളിയോ, സഹോദരങ്ങളോ, നിങ്ങള്‍ക്കു നോക്കുവാന്‍ ബാധ്യതയുള്ള മറ്റു ബന്ധുക്കളോ പോലെയല്ലാത്ത, നിങ്ങളുമായി രക്തബന്ധമില്ലാത്ത മറ്റേതു ബന്ധുവിനും സക്കാത്തിന് യോഗ്യതയുള്ളതും അവര്‍ക്ക് സക്കാത്ത് നല്കേണ്ടതുമാണ്.

വ്യത്യസ്ത തരം സമ്പത്തുകള്‍ക്ക് സക്കാത്ത് നിരക്ക് വ്യത്യസ്തമാണ്

ശമ്പളത്തിനും സ്വതന്ത്രമായ ബിസിനസ്സിനും നിരക്ക് (2.5% അല്ലെങ്കില്‍ 1/40 ഭാഗം)
കാര്‍ഷിക വിളകള്‍ക്ക് അല്ലെങ്കില്‍ കൃഷിത്തോട്ട ഉല്പന്നങ്ങള്‍ക്ക് ബാദ്ധ്യസ്ഥമായ സക്കാത്ത്, സ്വാഭാവിക ജലം ലഭിക്കുന്നവയ്ക്ക് (മഴയിലൂടെ) (വിളവിന്‍റെ 10% അഥവാ 1/10 ഭാഗം), മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ജലസേചനം നടത്തിയതാണെങ്കില്‍ അതിന്‍റെ (മൂല്യത്തിന്‍റെ 20% അഥവാ 1/5 ഭാഗം).

കന്നുകാലികളുടെ കാര്യത്തില്‍ അത് നിങ്ങളുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു.

ധാതുക്കള്‍, ഖനികള്‍, കുഴിച്ചിട്ട നിധികള്‍, സമുദ്രോല്പന്നങ്ങള്‍ (മൂല്യത്തിന്‍റെ 20% അഥവാ 1/5 ഭാഗം).

നിങ്ങള്‍ ആര്‍ക്കാണ് സക്കാത്ത് നല്കുവാന്‍ കടപ്പെട്ടിരിക്കുന്നത്

“ഭിക്ഷ ഫുക്വറ (ദരിദ്രര്‍) ക്കും അല്‍-മസാക്കിന്‍ (ആവശ്യത്തിലിരിക്കുന്നവര്‍) ക്കും ശേഖരിക്കുവാന്‍ (പണം) നിയമിക്കപ്പെട്ടിരിക്കുന്നവര്‍ക്കും മാത്രമുള്ളതാണ്; (ഇസ്ലാമിലേക്ക്) ചായ്വുള്ളവരുടെ ഹൃദയങ്ങളെ ആകര്‍ഷിക്കുന്നതിനും; അടിമകളെ സ്വതന്ത്രമാക്കുവാനും; കടത്തില്‍ ഇരിക്കുന്നവര്‍ക്കും; അള്ളാഹുവിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനും, വഴിപോക്കനും (എല്ലാത്തില്‍ നിന്നും ബന്ധം വിച്ഛേദിക്കപ്പെട്ട ഒരു സഞ്ചാരി); അള്ളാഹു ഭരമേല്പിച്ച ഒരു ചുമതല. അള്ളാഹു സര്‍വ്വവും അറിയുന്നവനാണ്, സര്‍വ്വജ്ഞാനിയാണ്.”  (9:60)

ചുവടെ പറയുന്ന ആളുകള്‍ സക്കാത്ത് അര്‍ഹിക്കുന്നു:

ډ ദരിദ്രര്‍ – അവരുടെ ജീവിതം ശരിയാംവണ്ണം ജീവിക്കുന്നതിനുള്ള മാര്‍ഗ്ഗമില്ലാത്തവരും ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരുമായ ആളുകളാണിവര്‍.

ډ നിര്‍ദ്ധനര്‍ (ആവശ്യത്തിലിരിക്കുന്നവര്‍) – ഈ ആളുകളും ജീവിതമാര്‍ഗ്ഗമോ സ്വത്തുക്കളോ ഇല്ലാത്ത ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമാണ്, എന്നിരുന്നാലും അവരുടെ ആത്മാഭിമാനം കാരണം അവര്‍ അവരുടെ ദാരിദ്ര്യം പുറത്തു കാട്ടുന്നില്ല.

ډ സക്കാത്ത് പിരിക്കുന്നവര്‍ – മറ്റാളുകളില്‍ നിന്ന് സക്കാത്ത് ശേഖരിക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട ആളുകളാണിവര്‍. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട മുസ്ലീം സമുദായങ്ങളെ സഹായിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. കളും വിശ്വാസയോഗ്യമായ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ډ പുതുതായി മതം മാറി വന്നവര്‍ – ഇസ്ലാമിലേക്കു മതപരിവര്‍ത്തനം ചെയ്ത ആളുകളും സക്കാത്ത് സ്വീകര്‍ത്താക്കളെന്ന നിലയ്ക്ക് യോഗ്യരാണ്. ഉദാഹരണത്തിന്, ഒരാള്‍ പരിവര്‍ത്തനം ചെയ്യുകയും അവരുടെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വേര്‍പെടുത്തപ്പെടുകയും ചെയ്യുന്നപക്ഷം, അവര്‍ക്ക് അവരുടെ പുതിയ പ്രയാണം ആരംഭിക്കുവാന്‍ സാധിക്കത്തക്കവിധത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സക്കാത്ത് അവര്‍ക്ക് നല്കാവുന്നതാണ്.

ډ അടിമകളെ സ്വതന്ത്രമാക്കുന്നതിന് – സക്കാത്തിന്‍റെ പണം അടിമകളെ സ്വതന്ത്രരാക്കുവാനായും ഉപയോഗിക്കാവുന്നതാണ്. ലോകത്തിന്‍റെ അനേകം ഭാഗങ്ങളില്‍ അടിമത്തം നിരോധിച്ചിട്ടുണ്ട് എന്നാല്‍ നിയമവിരുദ്ധമായി മനുഷ്യക്കടത്തു നടത്തുകയും ആളുകളെ തടങ്കലില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ചില സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ട്. ഈ ആളുകളെ സ്വതന്ത്രമാക്കുന്നതിനു സഹായിക്കുകയും അവര്‍ക്ക് ഒരു ജീവിതമാര്‍ഗ്ഗം ലഭ്യമാക്കുകയും ചെയ്യുവാന്‍ സക്കാത്ത് പണം ഉപയോഗിക്കാവുന്നതാണ്.

ډ കടം അടച്ചു തീര്‍ക്കുവാന്‍ ആരെയെങ്കിലും സഹായിക്കുന്നതിന് – കടത്തിലായിരിക്കുന്നവരും സ്വന്തമായി അത് അടച്ചു തീര്‍ക്കുവാന്‍ ഗതിയില്ലാത്തവരും സക്കാത്തിന് അര്‍ഹരാണ്.

ډ അള്ളാഹുവിനു വേണ്ടി – അള്ളാഹുവിന്‍റെ പാതയില്‍ അദ്ധ്വാനിക്കുന്ന ആളുകള്‍ക്കും സക്കാത്ത് നല്കുവുന്നതാണ്.

ډ യാത്രികര്‍ക്ക് – യാത്രയ്ക്കുള്ള ക്രമീകരണങ്ങളുടെ കാര്യം വരുമ്പോള്‍ യാത്രികര്‍ക്കും വഴിപോക്കര്‍ക്കും പണം ആവശ്യമായി വരാവുന്നതിനാല്‍ അവര്‍ക്ക് സക്കാത്ത് നല്കാവുന്നതാണ്. അഭയാര്‍ത്ഥികളും വഴിപോക്കരായതിനാല്‍ അവര്‍ക്കും സക്കാത്ത് പണം നല്കാവുന്നതാണ് കാരണം കലാപവും അടിച്ചമര്‍ത്തലും മൂലം അവര്‍ സ്വന്തം രാജ്യം വിട്ട് സുരക്ഷിതവും മെച്ചപ്പെട്ടതുമായ സ്ഥലമന്വേഷിച്ച് വരുന്നവരാണ്.

Share this article